രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലെ പ്രവേശനത്തിന് ഒക്ടോബര്‍ 26വരെ അപേക്ഷിക്കാം


രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലെ പ്രവേശനത്തിന് ഒക്ടോബർ 26വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ 2022 ജനുവരി 9ന് നടക്കും. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം.

http://aissee.nta.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സംസ്ഥാനത്തുള്ളവർക്ക് കേരളത്തിലെ ഏക ക്യാമ്പസ്സായ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ പ്രവേശനം നേടാം. ഇംഗ്ലീഷ് മീഡിയത്തിൽ സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം. 12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ, കായികവും മാനസികവുമായ വികാസത്തിനുള്ള പരിശീലനവും നൽകും. http://primeedition.in/?p=12732