രാജ്യം തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം: കെ ലോഹ്യ


പേരാമ്പ്ര:രാജ്യത്തിൻ്റെ ഫെഡറൽ തത്വങ്ങളെയും സമ്പത്ഘടനയെയും തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് ജനതാൾ എസ് ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് പേരാമ്പ്ര പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക സമ്പദ്ഘടനയെ തകർക്കുന്ന കാർഷിക നിയമങ്ങളും കേരളത്തിലേത് ഉൾപ്പടെ സഹകരണ സ്ഥാപനങ്ങളെ തകർക്കുന്ന സഹകരണ നിയമവും,
വൈദ്യുത മേഖലയിലെ പാവങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന വൈദ്യുത നയവുമാണ് കേന്ദ്രം അടിച്ചേൽപ്പിക്കുന്നത്. ഇത്തരം നീക്കം തടയാൻ ഒറ്റപ്പെട്ട പോരാട്ടങ്ങൾക്കപ്പുറം യോജിച്ച പോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ദിനേശ് കാപ്പുങ്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി റഷീദ് മുയിപ്പോത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.കെ.ബാലഗോപാലൻ, സുഭാഷ് കുട്ടോത്ത് എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി പി.കെ.ബിജു (പ്രസിഡന്റ്) കെ.ജയപ്രകാശ് മാസ്റ്റർ (വൈസ് പ്രസിഡന്റ്), സുരേഷ് എരവട്ടൂർ (സിക്രട്ടറി), എ അഭിജിത്ത് (ജോ: സിക്രട്ടറി), ശശി ഗ്രാൻ്റ് ഹൗസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് ജനതാദൾ എസ് ൽ ചേർന്ന ശശികാവട്ടൂർ, ജയപ്രകാശ് മാസ്റ്റർ, സി.കെ.അശ്വന്ത്, അജിത് പേരാമ്പ്ര, അക്ഷയ് ബാബു കല്ലോട്, ദേവനന്ദൻ, കെ.ഉണ്ണി തുടങ്ങി 30 ഓളം പേർക്ക് ജില്ലാ പ്രസിഡന്റ് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.