രക്തം ദാനം ചെയ്യാം, പ്രതിസന്ധിയെ അതിജീവിക്കാം; യൂത്ത് കോൺഗ്രസ്സ്ര ക്യാമ്പയിൻ
കൊയിലാണ്ടി: വാക്‌സിനേഷൻ എടുക്കുന്നതിന് മുൻപ് തന്നെ രക്തം ദാനം ചെയ്ത് സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുക എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിയുടെ അഹ്വാനം ഏറ്റെടുത്ത് യൂത്ത് കെയർ മുത്താമ്പിയുടെ വളണ്ടിയർമാർ രംഗത്തിറക്കി. ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കോട്ടപറമ്പ് ഗവണ്മെന്റ് ആശുപത്രിയിൽ യൂത്ത് കെയർ മുത്തമ്പി വളണ്ടിയർമാർ ആദ്യപടിയായി രക്തം ദാനം ചെയ്തു.
റാഷിദ് മുത്താമ്പി, നിതിൻ നടേരി, അസീസ് ആണ്ടാറത്ത്, സൂരജ് തേയിപ്പുറത്ത്, വിജയലക്ഷ്മി പിലാക്കാട്ട്, ബഷീർ എരപുനത്തിൽ എന്നിവർ നേതൃത്വം നൽകി. വരും ദിവങ്ങളിൽ യൂത്ത് കെയർ വളണ്ടിയർമാർ കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ഹോസ്പിറ്റലിൽ രക്ത ദാനം ചെയ്യുന്നതാണെന്ന് യൂത്ത് കെയർ മുത്താമ്പി അറിയിച്ചു.