യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കൺവെൻഷനും പദയാത്രയും


പേരാമ്പ്ര: യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കണ്‍വെന്‍ഷനും പദയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു. മുളയങ്ങല്‍ ചേലേരി കോപ്ലക്‌സില്‍ നടന്ന കണ്‍വന്‍ഷനില്‍ വെച്ച് ഡിസംബര്‍ പതിനേഴിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയതക്കെതിരെ കോഴിക്കോട്ട് നടക്കുന്ന യുനൈറ്റഡ് പദയാത്ര വിജയിപ്പിക്കുവാനും തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ഉദ്ഘാടം ചെയ്തു.

മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രജീഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ മുഖ്യപ്രഭാഷണം നടത്തി.ഡി.സി. ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധു കൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം പ്രകാശന്‍, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.സുനന്ദ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ്, ആദര്‍ശ് രാവറ്റമംഗലം, സാജിദ് എന്നിവര്‍ സംസാരിച്ചു.

കണ്‍വെന്‍ഷനു ശേഷം മുളിയങ്ങലില്‍ നിന്ന് ആരംഭിച്ച പദയാത്ര വെള്ളിയൂരില്‍ സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ് പദയാത്ര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്നപെതുയോഗത്തിന്റെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. സൂഫിയാന്‍ ചെറുവാടി നിര്‍വ്വഹിച്ചു.