യുവാവിന് നേരെ ഒറ്റയാന് കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര സ്വദേശി ബിജോയ് ജോസിയ്ക്ക് പരുക്ക്
പേരാമ്പ്ര: ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഒറ്റയാന് കാട്ടുപന്നി ആക്രമിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് പത്തിലെ മാത്തൂര്‍ റോഡ് മുക്കില്‍ ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണു സംഭവം. മാളിയേക്കല്‍ ഹില്ലാരിയോസിന്റെ മകന് ബിജോയ് ജോസിയ്ക്കാണ് അപകടമുണ്ടായത്. അക്രമണത്തില്‍ ഇടതു തോളെല്ല് ഇറങ്ങിപ്പോവുകയും കൈകാലുകള്‍ക്കു ഗുരുതര മുറിവു പറ്റുകയും ചെയ്തു.
ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം ചക്കിട്ടപാറ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും തുടര്‍ന്നു പേരാമ്ബ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും എത്തിച്ചു ചികിത്സ നല്കി. ചക്കിട്ടപാറ ടൗണില്‍ നിന്നു സാധനങ്ങള്‍ വാങ്ങി മാത്തൂര്‍ വയലിലെ വീട്ടിലേക്കു വരുന്ന വഴി റോഡിന്റെ വശത്തു നിന്നു കാട്ടുപന്നി പാഞ്ഞു വന്നു ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബുള്ളറ്റില്‍ നിന്നു ബിജോയ് തെറിച്ചു വീണു. ബൈക്കില്‍ തേറ്റ കുടുങ്ങിയ ഒറ്റയാന് ബുള്ളറ്റുമായി നീങ്ങി തലയൂരി രക്ഷപെടുകയായിരുന്നു. തലനാരിഴയ്ക്കാണുതാന് മരണത്തില്‍ നിന്നു രക്ഷപെട്ടതെന്നു ചികിത്സക്കു ശേഷം വീട്ടില്‍ വിശ്രമിക്കുന്ന ബിജോയ് പറഞ്ഞു.
കര്‍ഷക നേതാവ് ജോര്‍ജ് കുംബ്ലാനി, കോണ്‍ഗ്രസ് നേതാവ് ചേലക്കാട്ട് ബെന്നി എന്നിവര്‍ ബിജോയിയെ സന്ദര്‍ശിച്ചു.