കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്ന് കാല്‍പ്പാദം റോഡരികില്‍ ഉപേക്ഷിച്ചു; മൃതദേഹം റബ്ബര്‍തോട്ടത്തില്‍ കണ്ടെത്തി


കോട്ടയം: കങ്ങഴയില്‍ യുവാവിനെ വെട്ടിക്കൊന്ന് കാല്‍പ്പാദം റോഡരികില്‍ ഉപേക്ഷിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കങ്ങഴയില്‍ ഇടയപ്പാറ കവലയില്‍ കാല്‍പ്പാദം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരുകിലോമീറ്റര്‍ അപ്പുറത്തെ റബ്ബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തി.

പത്തനാട് സ്വദേശി മഹേഷ് തമ്പാനാണ് കൊല്ലപ്പെട്ടത്. പ്രതികളായ ജയേഷ്, സച്ചു ചന്ദ്രന്‍ എന്നിവര്‍ മണിമല പൊലീസില്‍ കീഴടങ്ങി.

ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട മഹേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഒരുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.