യുവാക്കൾ നന്മകളെ അടയാളപ്പെടുത്തുന്നവരായി മാറണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് ഇസ്മായിൽ വയനാട്


പേരാമ്പ്ര: സ്വാർത്ഥതയില്ലാതെ എല്ലാവരെയും ചേർത്ത് പിടിക്കാനും അധാർമിക പ്രവണതകൾക്കെതിരെ ആശയ പ്രതിരോധം തീർക്കാനും യുവജനങ്ങൾക്ക് സാധിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്. ജീവിക്കുന്ന സമൂഹത്തിൽ നന്മകളെ കൊണ്ട് അടയാളപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം യൂത്ത് ലീഗ് മുയിപ്പോത്ത്-പടിഞ്ഞറക്കര ശാഖാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച കളിയും ചിരിയും അൽപ്പം കാര്യവും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മസൂദ് ഹരിതാലയം അധ്യക്ഷത വഹിച്ചു.സൽമാൻ മുഹമ്മദ്‌ ഖിറാഅത്ത് നടത്തി.നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് പി സി മുഹമ്മദ്‌ സിറാജ് പഠന ക്ലാസ്സിന് നേതൃത്വo നൽകി. ചെറുവണ്ണൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം കോച്ചേരി, ബക്കർ മൈന്തൂർ, കെ എം അബ്ദു റഹ്‌മാൻ, മജീദ് കോമത്ത്, കെ കെ മുഹമ്മദ്‌, പി കെ നിയാസ്, ഇ.ഇല്യാസ്, കെ എം അബ്ദു സമദ്, യു കെ റാഷിദ്‌, കെ നജ്മൽ, സി കെ ആസിഫ് എന്നിവർ പ്രസംഗിച്ചു. അഫ്സൽ അൽസഫ സ്വാഗതവും എം ഷാഫി നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.