യുവത്വം ശാസ്ത്ര ബോധമുള്ളവരായി വളരട്ടെ; പേരാമ്പ്രയിൽ ഡി.വൈ.എഫ്.ഐ ചാന്ദ്രയാൻ മെഗാശാസ്ത്ര ക്വിസ്സ് സംഘടിപ്പിച്ചു


പേരാമ്പ്ര: യുവജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഡി വൈ എഫ് ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാന്ദ്രദിനമായ ജൂലൈ 21 ന് സംഘടിപ്പിക്കുന്ന മെഗാ ക്വിസ്സ് മുന്നോടിയായി പേരാമ്പ്ര ബ്ലോക്ക് തല ക്വിസ്സ് മത്സരം പേരാമ്പ്ര റീജനൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ക്വിസ്സ് മത്സരം കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് പി എസ് പ്രവീൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ് ,കെ പ്രിയേഷ് ,സി കെ രൂപേഷ് ,എസ് യു രജിത്ത് എന്നിവർ സംസാരിച്ചു. ക്വിസ്സ് മത്സരം കമറുദീൻ മാസ്റ്റർ നിയന്ത്രിച്ചു , മത്സരത്തിൽ അമൽഷ ഒന്നാംസ്ഥാനവും ,പ്രവിഷ രണ്ടാംസ്ഥാനവും , അഞ്ജിത മൂനാംസ്ഥാനവും നേടി .ബ്ലോക്ക് സെക്രട്ടറി എം എം ജിജേഷ് സ്വാഗതവും ,വി കെ അമർ ഷാഹി നന്ദിയും രേഖപ്പെടുത്തി.