യുവജനങ്ങളെ പരിഗണിച്ച സർക്കാരിനെ യുവജനങ്ങളും പരിഗണിക്കും; യുവജന കൺവൻഷൻ


കൊയിലാണ്ടി: ഡിവൈഎഫ്ഐ കൊയിലാണ്ടി മണ്ഡലം യുവജന കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. ഡിവൈഎഫ്ഐ ജില്ല പ്രസിഡണ്ട് അഡ്വ.എൽ.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ ഏറ്റവുമധികം പരിഗണിച്ച സർക്കാരാണ് എൽഡിഎഫ് സർക്കാരെന്ന് എൽജി.ലിജീഷ് പറഞ്ഞു.

ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച സർക്കാരിനെതിരെ കുപ്രചാരണം നടത്താനാണ് ചിലർ ശ്രമിക്കുന്നത്. പിഎസ്സി നിയമനങ്ങളിൽ സർവ്വകാല റെക്കോർഡാണ് ഈ സർക്കാരിനെന്നും ലിജീഷ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ വിജയത്തിനായി യുവാക്കൾ രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. പി.അനൂപ് അധ്യക്ഷത വഹിച്ചു. ബി.പി.ബബീഷ് സ്വാഗതവും, സി.എം.രതീഷ് നന്ദിയും പറഞ്ഞു.