യു.എ.ഇയില്‍ ഭൂചലനം; കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു (വീഡിയോ കാണാം)


കോഴിക്കോട്: ഇറാനിലെ ഭൂകമ്പത്തെ തുടര്‍ന്ന് യുഎഇയുടെ ചില ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാര്‍ജ എന്നിവയുള്‍പ്പെടെയുള്ള യുഎഇയുടെ ഭാഗങ്ങളിലാണ് ഇന്ന് വൈകുന്നേരം ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തെക്ക് ഇറാനില്‍ വൈകുന്നേരം 4.07 നും 6.7 തീവ്രതയുള്ള മറ്റൊരു ഭൂചലനം 4.08 നും രേഖപ്പെടുത്തിയതായി നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് സ്ഥിരീകരിച്ചു.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ ഔദ്യോഗിക കണക്കനുസരിച്ച് ഇറാനിലെ ബന്ദര്‍ അബ്ബാസിന് 62 കിലോമീറ്റര്‍ ദൂരത്തില്‍ 8.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തെ തുടര്‍ന്ന് ദുബായിലെ നിരവധി കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Many buildings in Dubai were evacuated.

Residents took to Twitter to report the tremors.

More in Uncategorized
error: Content is protected !!