യാത്രാക്ലേശത്തിന് പരിഹാരം; തൊട്ടില്‍പ്പാലം -ആവള -പേരാമ്പ്ര – കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇന്ന് പുനരാരംഭിക്കും


കുറ്റ്യാടി: കാലങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമായി തൊട്ടില്‍പ്പാലം -ആവള -പേരാമ്പ്ര – കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇന്ന് പുനരാരംഭിക്കും. കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് സര്‍വീസിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ നിര്‍വ്വഹിക്കും.

ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന് കുറ്റ്യാടി എം.എല്‍.എ കുഞ്ഞമ്മദ് കുട്ടി മാഷ് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. തൊട്ടില്‍പാലത്ത് നിന്ന് തുടങ്ങി കടേക്കച്ചാല്‍, ഊരത്ത്, പള്ളിയത്ത്, ആവള, പന്നിമുക്ക്, പേരാമ്പ്ര വഴിയാണ് കെ.എസ്.ആര്‍.ടി.സി ബസ് കോഴിക്കോട് എത്തുക.