നരക്കോട് യംഗ് സ്റ്റേര്‍സ് സോഷ്യല്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും ഉന്നതവിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു


മേപ്പയൂര്‍: യംഗ് സ്റ്റേര്‍സ് സോഷ്യല്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നരക്കോടിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരവും ഞാന്‍ മാവേലി മത്സരവും നടത്തി. തിരുവോണനാളില്‍ നരക്കോട് മൈത്രി ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ ലീല വിജയികള്‍ക്ക് സമ്മാനദാനം നടത്തി.

പ്രദേശത്തെ എസ്.എസ്.എല്‍.സി , പ്ലസ് ടു ഉന്നത വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കായി രത്‌നകുമാറിന്റെ സ്മരണാര്‍ത്ഥം കെ.വി.ഉഷ ഏര്‍പ്പെടുത്തിയ ഷീല്‍ഡും യോഗത്തില്‍ വിതരണം ചെയ്തു. ചടങ്ങില്‍ കെ.കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.

എ.കെ.രാമചന്ദ്രന്‍ ,വി.സി ബിനീഷ് ,വിജയന്‍ ലാര്‍വ്വ, എം.കെ പവിത്രന്‍, കെ.വി. ഉഷ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ വി.പി ശിവദാസന്‍ സ്വാഗതവും വിനോദന്‍ സുരഭി നന്ദിയും പറഞ്ഞു. ജിതിന്‍ അശോകന്‍, ഒ.കെ വിനോദന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.