മൻസൂറിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം


കൊയിലാണ്ടി: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തക മൻസൂറിനെ വെട്ടികൊലപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി, മേപ്പയ്യൂർ, പയ്യോളി, നന്തി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കൊയിലാണ്ടി ടൗണിൽ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സമദ് നടേരി, പി.പി.ഫാസിൽ, ടി.സി.നിസാർ, അൻവർ വലിയമങ്ങാട്, വി.വി.നൗഫൽ, ബാസിത്ത് മിന്നത്ത്, കെ.എം.ഷമീം, ആസിഫ് കലാം, ജസാർ, ആഖിൽ അബ്ദുള്ള, എന്നിവർ നേതൃത്വം നൽകി.