മോഹനൻ നടുവത്തൂരിന് യാത്രയയപ്പ് നല്‍കി


കൊയിലാണ്ടി: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകനും സാഹിത്യകാരനുമായ മോഹനന്‍ നടുവത്തൂരിന് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂള്‍ കോഡിനേറ്റര്‍മാരുടെ സംഗമത്തില്‍ യാത്രയയപ്പ് നല്‍കി. സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു.

എഇഒ പി.പി.സുധ അധ്യക്ഷത വഹിച്ചു. ഷാജി എന്‍.ബല്‍റാം, പന്തലായനി ബി.പി.സി. ഗിരി, ബിജു കാവില്‍, കിഷോര്‍, ഉഷശ്രീ, സുസ്മിത ഗിരീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമ്മാന വിതരണവും കലാപരിപാടികളും നടന്നു.