മോദിയും പിണറായിയും മത്സ്യത്തൊഴിലാളി മേഖലയെ അവഗണിച്ചു: മുല്ലപ്പള്ളി രാമചന്ദ്രൻ


കൊയിലാണ്ടി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും മത്സ്യത്തൊഴിലാളി കളുടെ കഞ്ഞിയിൽ മണ്ണിടുന്ന നിലപാടാ ണെടുക്കുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യൻ നയിക്കുന്ന തീരദേശ യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം കൂത്തംവള്ളി ക്ഷേത്ര പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ കരാർ നൽകിയ പിണറായി സർക്കാരി നെതിരെ തീരദേശങ്ങളിൽ അമർഷം വ്യാപകമാകുകയാണ്. മോദി ഭരണം കൊണ്ട് പാവപ്പെട്ട മത്സ്യ ത്തൊഴിലാളികൾക്ക് എന്ത് ഗുണമാണുണ്ടായത്. ശതകോടീശ്വരൻമാരുടേയും സഹസ്ര കോടീശ്വരന്മാരുടേയും സംഘടനയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിക്കഴിഞ്ഞു. സ്ഥാനാർഥി പട്ടിക പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും.

യു.ഡി.എഫ്. സ്ഥാനാർഥി പട്ടികയിൽ ബഹുഭൂരിപക്ഷ വും പുതുമുഖങ്ങളും യുവാക്കളുമാണ്. മിക്കവരും ദരിദ്ര കുടുംബത്തിൽ നിന്ന് വരുന്നവരുമാണ്. സവർണരുടേയും കോപ്പറേറ്റുകളുടേയും താൽപര്യം സംരക്ഷിക്കുന്ന ബി.ജെ.പിയിൽ നിന്ന് മത്സ്യത്തൊഴിലാളികളുൾപ്പെടുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് ഒരു സഹായവും ലഭിക്കാൻ പോകുന്നില്ല -മുല്ലപ്പള്ളി പറഞ്ഞു.