മൊബൈല്‍ ഫോണ്‍ പൊട്ടിയതിന് വഴക്കുപറയുമെന്ന് ഭയന്ന് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു


പൊന്നാനി: മൊബൈല്‍ ഫോണ്‍ പൊട്ടിയതിന് വഴക്കുപറയുമെന്ന് ഭയന്ന് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം ആണ് ആത്മഹത്യ ചെയ്തത്.

സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ മൊബൈല്‍ താഴെ വീണ് പൊട്ടുകയായിരുന്നു. അച്ഛനോട് പറയുമെന്ന് സഹോദരി പറഞ്ഞതോടെ നിഷാം ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

പൊന്നാനി എം.ഐ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുഹമ്മദലി, റഹ്‌മത്ത് ദമ്പതികളുടെ മകനാണ്. നിഷാന, നിയ എന്നിവര്‍ സഹോദരങ്ങളാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.