മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിൽ ഹൈ സ്കൂൾ, യു.പി സ്കൂൾ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ


മേപ്പയ്യൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങളിലേക്കുള്ള അഭിമുഖം ഒക്ടോബർ 29 വെള്ളിയാഴ്ച സ്കൂൾ ഓഫീസിൽ വച്ച് നടക്കും.

ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ് ഒഴിവുകളിലേക്ക്‌ രാവിലെ 9.30 നും ഹൈസ്കൂൾ വിഭാഗം ഇഗ്ലീഷ്, യു.പി.എസ്.ടി, എഫ്.ടി.എം വിഭാഗത്തിലെ ഒഴിവുകളിൽ ഉച്ചയ്ക്ക് 1.30 നും അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ , ഇത് തെളിയിക്കുന്ന രേഖകൾ കൂടി ഹാജരാക്കണം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.