മേപ്പയ്യൂർ മാണിക്കോത്ത് കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു



മേപ്പയ്യൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ മാണിക്കോത്ത് കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജനാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീനിലയം വിജയൻ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, ആന്തേരി കമല, കെ.എം. വിനോദൻ, കെ.പി. ഇബ്രായി, ആന്തേരി ഗോപാലകൃഷ്ണൻ, സി.എം. അശോകൻ, കെ.പി. മൊയ്തീൻ, എം. ബാലൻ, പി.ടി. അബ്ദുള്ള, പ്രേമ ബാലൻ എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.