മേപ്പയ്യൂർ പഞ്ചായത്തിൽ കട്ടിൽ വിതരണം ചെയ്തു


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി 21-22 പ്രകാരമാണ് കട്ടിൽ നല്‍കിയത്. പദ്ധതിയുടെ കട്ടിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസക്കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍മാരായ പി.പ്രശാന്ത്, റാബിയ എടത്തിക്കണ്ടി, അസിസ്റ്റന്റ് സെക്രട്ടറി എ.സന്ദീപ്, എസ്.സി.കോ-ഓഡിനേററര്‍ എം.പ്രസീത എന്നിവര്‍ സംസാരിച്ചു.