മേപ്പയ്യൂർ ജനകീയ മുക്ക് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നാട്ടുപച്ച കുടുംബ സംഗമം നടത്തി


മേപ്പയ്യൂർ: ജനകീയ മുക്ക് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച നാട്ടുപച്ച കുടുംബ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. സലീമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.

പി.കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. ആർ.കെ. മുനീർ, ടി.കെ.എ ലത്തീഫ്, എം.കെ.സി. കുട്ട്യാലി, എം.കെ. അബ്ദുറഹിമാൻ, എം.എം. അഷറഫ്, അൻവർ കുന്നങ്ങാത്ത്, മുജീബ് കോമത്ത്, കെ.പി. കുഞ്ഞബ്ദുള്ള, ഷർമിന കോമത്ത്, അഷീദ നടുക്കാട്ടിൽ, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, മുഹമ്മദ് മണപ്പുറം, എം.കെ. ഫസലുറഹ്മാൻ, കെ.പി.ഇബ്രാഹിം, പി.ടി.ഷാഫി, പി.ടി.അബ്ദുള്ള സംസാരിച്ചു.

അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ഫാത്തിമ സനയെ ടി.കെ.എ ലത്തീഫ് മൊമന്റോ നൽകി ആദരിച്ചു.ശാഖയിലെ വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.