മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു


മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരിക്കുന്നതിനായി വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. 13 ഗ്രൂപ്പുകൾ പ്രത്യേകം യോഗം ചേർന്ന് പദ്ധതികളെ സംബന്ധിച്ചു ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ യോ​ഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.പി.ശോഭ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി.പി.രമ തുടങ്ങിയവർ സംസാരിച്ചു.