മേപ്പയ്യൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ചാവട്ട് വാര്‍ഡില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ 24 പേര്‍ക്കാണ് വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം. പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.