മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ മുന്നൂറിന് മുകളില്‍ തുടരുന്നു; വാര്‍ഡ് അടിസ്ഥാനത്തിലുള്ള കൊവിഡ് കണക്കുകള്‍ ഇങ്ങനെ


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ആശ്വാസമായി കൊവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍ 312 പേരാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. 360 ല്‍ നിന്നാണ് പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 312 ലേക്ക് താഴ്ന്നത്. പതിനേഴ് വാര്‍ഡുള്ള മേപ്പയ്യൂരില്‍ നാല് വാര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് എടത്തില്‍മുക്ക് (4), മടത്തുംഭാഗം (5), ചങ്ങരംവള്ളി (6), കൊഴുക്കല്ലൂര്‍ (9) എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നത്. മേപ്പയ്യൂരില്‍ കൊവിഡ് കേസുകള്‍ മുന്നൂറിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. നിലവില്‍ 312 പേരാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. 13 ാം വാര്‍ഡായ മരുതേരിപ്പറമ്പിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. രണ്ടാമത് നാലാം വാര്‍ഡായ എടത്തില്‍മുക്കിലാണ്.

കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളും കൊവിഡ് രോഗികളുടെ എണ്ണവും

എടത്തില്‍മുക്ക് (4) 32
മടത്തുംഭാഗം (5) 16
ചങ്ങരംവള്ളി (6) 25
കൊഴുക്കല്ലൂര്‍ (9) 22