മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ മുന്നൂറിന് മുകളില്‍; കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളിലെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ


മേപ്പയ്യൂര്‍: മേപ്പയൂരില്‍ ആശ്വാസമായി കൊവിഡ് കേസുകളും കണ്ടെയിന്‍മെന്റ് സോണുകളും കുറയുന്നു. നിലവില്‍ 362 പേരാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. പതിനേഴ് വാര്‍ഡുള്ള മേപ്പയൂരില്‍ നാല് വാര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നാനൂറിന് മുകളില്‍ രോഗികളും പന്ത്രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുമായിരുന്നു പഞ്ചായത്തില്‍.

തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് എടത്തില്‍മുക്ക് (4), മടത്തുംഭാഗം (5), ചങ്ങരംവള്ളി (6), കൊഴുക്കല്ലൂര്‍ എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നത്. പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പറഞ്ഞു.

മേപ്പയ്യൂരില്‍ കൊവിഡ് കേസുകള്‍ മുന്നൂറിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. നിലവില്‍ 362 പേരാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. നാലാം വാര്‍ഡായ എടത്തില്‍മുക്കിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. രണ്ടാമത് ജനകീയ മുക്കിലും (ാര്‍ഡ്2) മരുതേരിപ്പറമ്പിലുമാണ് (വാര്‍ഡ് 13).

കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളും കൊവിഡ് രോഗികളുടെ എണ്ണവും

എടത്തില്‍മുക്ക് (4) 34
മടത്തുംഭാഗം (5) 19
ചങ്ങരംവള്ളി (6) 29
കൊഴുക്കല്ലൂര്‍ (9) 30