മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊതു വൈഫൈ കേന്ദ്രം തുറന്നു; കായലാട് അങ്കണവാടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസിഡന്റ് കെ.ടി.രാജന്‍


മേപ്പയ്യൂര്‍; മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പൊതു വൈഫൈ കേന്ദ്രം കായലാട് അങ്കണവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഏ.പി. രമ്യ, കെ.പി വേണുഗോപാല്‍, ദാമോദരന്‍ പൊറായില്‍, പി.എം.ബാലകൃഷണന്‍ മാസ്റ്റര്‍, ടി.കെ.പ്രഭാകരന്‍, കെ.കെ.കുഞ്ഞിരാമന്‍, സുജ ടീച്ചര്‍, സുഭാഷ് മാസ്റ്റര്‍, എന്നിവര്‍ ആശംസയും വാര്‍ഡ് കോഡിനേറ്റര്‍ ഗീതടീച്ചര്‍ സ്വാഗതവും കണ്‍വീനര്‍ ആര്‍.ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.