നഷ്ടമാകുന്ന കാര്‍ഷിക നന്മയിലേക്കൊരു മടക്കം; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: സംസ്ഥാന കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ മേപ്പയ്യൂരില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു.
ജൂലൈ ഒന്ന്, രണ്ട് തിയ്യതികളിലായി കൃഷിഭവനു സമീപമാണ് ചന്ത സംഘടിപ്പിക്കുന്നത്. ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത കൃഷിരീതി വ്യാപിപ്പിക്കുന്നതിന് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഞാറ്റുവേല ചന്തയിലൂടെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ഫലവൃക്ഷം, തെങ്ങിന്‍തൈ, പച്ചക്കറി, കവുങ്ങിന്‍ തൈകള്‍, പച്ചക്കറി വിത്ത് എന്നിവയാണ് ഞാറ്റുവേല ചന്തയില്‍ വിതരണം ചെയ്യുന്നത്.
വൈസ് പ്രസിഡന്റ് ശോഭ , വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനില്‍ , കൃഷി ഓഫീസര്‍ പി.പി.രാജി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി സുനില്‍ . കാര്‍ഷിക കര്‍മ്മ സേന സൂപ്പര്‍വൈസര്‍ സരിത എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ കോവിഡ് മാനദണ്ഡപ്രകാരം മാത്രമേ കര്‍ഷകര്‍ക്ക് ചന്തയില്‍ പ്രവേശനമുള്ളൂ.