മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ പുരസ്‌കാരം
മേപ്പയ്യൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഗാന്ധി ചെയറിന്റെ 2020-21 അക്കാദമിക്ക് വര്‍ഷത്തെ പുരസ്‌കാരം മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. സ്‌കൂളിലെ കോലായ വായനവേദിയും വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേര്‍ന്ന് ജൂണ്‍ 19 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയുള്ള കാലയളവില്‍ സംഘടിപ്പിച്ച ‘ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം’, ‘ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു’ എന്ന പരിപാടിയുടെ അടിസ്ഥാനത്തിലാണ് വിദ്യാലയത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് ഗാന്ധി ചെയര്‍ കോര്‍ഡിനേറ്റര്‍ ആര്‍.എസ് പണിക്കര്‍ അറിയിച്ചു.
106 ദിവസം നീണ്ടു നിന്ന ഗാന്ധി വായന പരിപാടിയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അവതാരകരായ ഒട്ടേറെ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രശസ്ത കവി സച്ചിദാനന്ദന്‍, കല്‍പ്പറ്റ നാരായണന്‍, ഡോ എ. അരുണ്‍കുമാര്‍, ഡോ എം.സി. അബ്ദുള്‍ നാസര്‍, പി പ്രേമചന്ദ്രന്‍ തുടങ്ങി ഒട്ടേറെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ടിരുന്നു. രണ്ട് ചരിത്രാന്വേഷണ വീഡിയോയും ഗാന്ധി റിലീഫ് വര്‍ക്കും ഇതിന്റെ ഭാഗമായി ചെയ്തിരുന്നു.