മേപ്പയ്യൂര്‍ കൂനം വള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവം ജനുവരിയില്‍; ഫണ്ട് സമാഹരണം ആരംഭിച്ചു


മേപ്പയ്യൂര്‍: കൂനം വള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ആരംഭിച്ചു. പി.കെ സരസ്വതിയില്‍ നിന്നും ക്ഷേത്ര ഭാഗവാഹികള്‍ തുക ഏറ്റുവാങ്ങി. ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം സെക്രട്ടറി ഗിരീഷ് കുമാര്‍, പത്മനാഭന്‍ പത്മശ്രീ, ഗംഗാധരന്‍ നായര്‍ കല്ലടപൊയില്‍, ചന്ദ്രന്‍ ചാത്തോത്ത്,പിയൂഷ്, ആനന്ദ് കിഷോര്‍ പൂതേരി, എന്നിവര്‍ പങ്കെടുത്തു. 2022 ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഉത്സവചടങ്ങുകളായി മാത്രമാണ് തിറ മഹോത്സവം നടക്കുന്നതെന്ന് ഭാഗവാഹികള്‍ അറിയിച്ചു.