മേപ്പയ്യൂര്‍ എടപ്പള്ളിക്കണ്ടിമുക്ക് കണ്ഠമനശാലാ ക്ഷേത്രറോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂര്‍: എടപ്പള്ളിക്കണ്ടി മുക്ക് കണ്ഠമനശാലാ ക്ഷേത്ര റോഡ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മീത്തും ഭാഗം നടുവില തറമല്‍ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലേക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്.
വാര്‍ഡ് മെമ്പര്‍ ശ്രീനിലയം വിജയന്‍ അധ്യക്ഷത വഹിച്ചു. ആന്തേരി ഗോപാലകൃഷ്ണന്‍, ജിതിന്‍ സത്യന്‍, കെ.പി. ഇബ്രായി, ആന്തേരി കമലം, സി.എം അശോകന്‍, കെ.ശ്രീധരന്‍ പി.കെ.ശങ്കരന്‍, എം.കെ. കണാരന്‍ പ്രസംഗിച്ചു.