മേപ്പയ്യൂരിൽ റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി ദേവി കൊല്ലിയിൽ അന്തരിച്ചു


മേപ്പയ്യൂർ: വിളയാട്ടൂരിലെ റിട്ടയേർഡ് ആരോഗ്യ വകുപ്പ് ജീവനക്കാരിയും സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ കൊല്ലിയിൽ ദേവി അന്തരിച്ചു. 63 വയസ്സായിരുന്നു.

പരേതനായ എ.കെ.കുഞ്ഞിരാമൻ (റിട്ട: പോലീസ് ഉദ്യോഗസ്ഥൻ) ആണ് ഭർത്താവ്. മക്കൾ സ്വപ്ന, സീന, സനീഷ് കുമാർ, സ നൽ. മരുമക്കൾ: ബിനു മോൻ (ആവള), പ്രദീപ് (വിയൂർ), ഗായത്രി (പയ്യോളി), ആതിര (വിളയാട്ടൂർ).