മേപ്പയ്യൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പയ്യൂര്‍ ടൗണില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരം


മേപ്പയ്യൂര്‍: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ സമരം നടത്തി. രാവിലെ പത്തുമണിയ്ക്ക് നടന്ന സമരം എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി എം.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എസ്.ടി.യു മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. സി.എം. സത്യന്‍, പി. പ്രകാശന്‍ (സി.ഐ.ടി.യു) എന്നിവര്‍ സംസാരിച്ചു.

ഭാരത ബന്ദിന്റെ ഭാഗമായുള്ള ഹര്‍ത്താല്‍ മേപ്പയ്യൂരില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങള്‍ ഓടിയില്ല. ധനകാര്യ സ്ഥാപനങ്ങളായ സ്റ്റേറ്റ് ബാങ്ക്, ഫെഡറല്‍ പേങ്ക്, പോസ്‌റ്റോഫീസ് എന്നിവ അടപ്പിച്ചു.