മേപ്പയ്യൂരില്‍ വയോജന അവകാശ സംരക്ഷണ ദിനം ആചരിച്ചു
മേപ്പയ്യൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വയോജന അവകാശ സംരക്ഷണ ദിനം ആചരിച്ചു. വയോജന പീഠനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക, സ്ത്രി ഹത്യ, ശിശുഹത്യ എന്നിവക്കെതിരെ ജാഗ്രത പുലര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സംരക്ഷണ ദിനത്തില്‍ ഉന്നയിച്ചു.
വി ബാലന് നമ്പ്യാര്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി ട്രഷറര്‍ പി.കെ രാമചന്ദ്രന് നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ: ജോ. സെക്രട്ടറി കെ.വി ദിവാകരന്, എ.എം കുഞ്ഞിരാമന്, എന്‍ ഗോവിന്ദ മാരാര്‍,പി.ഗോപാലന് എന്നിവര്‍ സംസാരിച്ചു.