മേപ്പയ്യൂരില്‍ യൂത്ത് ലീഗ് അകം പൊരുള്‍ സംഗമം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: മുസ്‌ലിം യൂത്ത് ലീഗ് അകം പൊരുള്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ചാവട്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മുഖ്യാതിഥിയായി. യൂത്ത് ലീഗ് മണ്ഡലം ജന. സെക്രട്ടറി ശിഹാബ് കന്നാട്ടി തീം അവതരണം നടത്തി.

പ്രസിഡന്റ് എം.കെ ഫസലുറഹ്‌മാന്‍ അധ്യക്ഷനായി. ഫൈസല്‍ ചാവട്ട്, കെ.കെ മുഹമ്മദ്, കെ. ലബീബ് അഷ്‌റഫ്, എം.പി ആഷിദ്, മുഹമ്മദ് അഫിനാസ്, മുഹമ്മദ് ജാസിം എന്നിവര്‍ സംസാരിച്ചു. സംഗമത്തില്‍ പുതിയെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

  • എം.കെ ഫസലുറഹ്‌മാന്‍ (പ്രസിഡന്റ്)
  • മുഹമ്മദ് ഫാരിസ്, സി. ഫായിസ്, ടി.പി അര്‍ഷാദ് (വൈസ് പ്രസിഡന്റ്)
  • സി.ഇ മുഹമ്മദ് അഫ്‌നാസ് (ജന.സെക്രട്ടറി)
  • മുഹമ്മദ് മിഥിലാജ്, കെ.എം അഫ്‌നാസ്, അമന്‍ റഹ്‌മാന്‍ (സെക്രട്ടറിമാര്‍)
  • ജാസിം നാസര്‍ (ട്രഷറര്‍).