മേപ്പയ്യൂരില്‍ യുവതികള്‍ക്കായി പഞ്ചായത്ത് തല ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണ ഉദ്ഘാടനം നവംബര്‍ ഒന്നിന്



മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ യുവതികള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നു. ഇതിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് 15-ാം വാര്‍ഡിലെ വിനയ അങ്കണവാടിയില്‍ നടക്കും.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിക്കും. സി.ഡി.എസ് ചെയര്‍ വേഴ്‌സണ്‍ കെ.കെ. ഗീത, മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ, 15-ാം വാര്‍ഡ് കണ്‍വീനര്‍ കെ.കെ ബാബു, 15-ാം വാര്‍ഡ് എ.ഡി.എസ് സെക്രട്ടറി മോളി പി.കെ, സി.ഡി.എസ് അംഗം നിമ്മി കെ.എം എന്നിവര്‍ പങ്കെടുക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.