മേപ്പയ്യൂരില്‍ നരക്കോട്-കുരുടിമുക്ക് റോഡരികിലെ നെല്‍പ്പാടത്ത് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളി (വീഡിയോ)


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നരക്കോട്-കുരുടിമുക്ക് റോഡരികിലെ നെല്‍പ്പാടത്ത് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളി. മൊയ്തീന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വയലില്‍ മാലിന്യം തള്ളിയത് ശ്രദ്ധയില്‍ പെട്ടത് ഇന്ന് രാവിലെയാണ്.

അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവര്‍ നോക്കിയപ്പോഴാണ് വയലില്‍ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടത്. ഈ മാലിന്യം ഒഴുകി സമീപത്തെ കിണറുകള്‍ ഉപയോഗശൂന്യമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

പരാതി നല്‍കിയതിനെ തുടര്‍ന്ന് മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യം തള്ളി ജനജീവിതം ദുസഹമാക്കുന്നവര്‍ക്കെതിരെ അധികൃതര്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വീഡിയോ കാണാം: