കലാകാരൻമാരുടെ ദുരിതമറിയുക: നന്മ മേപ്പയ്യൂർ മേഖല കമ്മിറ്റി അതിജീവന സമരം നടത്തി
മേപ്പയ്യൂര്‍: കലാകരന്മാരുടെ തൊഴിലിടങ്ങള്‍ തുറന്ന് തരിക, കലാകാരന്മാര്ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുക,ഓണക്കാല സാമ്പത്തിക സഹായം നല്‍കുക തുടങ്ങി പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ച് മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ മേപ്പയ്യൂര്‍ മേഖല കമ്മിറ്റി മേപ്പയ്യൂര്‍ ടൗണില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.
നന്മ ജില്ലാ ജോ: സെക്രട്ടറി മഠത്തില്‍ രാജീവന് ഉദ്ഘാടനം ചെയ്തു.എ.എം കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. സത്യന് വിളയാട്ടൂര്‍.ബാബുരാജ് കല്പ്പത്തൂര്, മുജീബ് കോമത്ത്.മജീദ് കാവില്‍ എന്നിവര്‍ സംസാരിച്ചു.