മേപ്പയ്യൂരില്‍ കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിച്ച തെങ്ങിന്‍ തൈകകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു


മേപ്പയൂര്‍: കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണ ഉദ്ഘാടനം മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ നിര്‍വഹിച്ചു. ആയിരം തൈകളാണ് കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിച്ചത്. പരിപാടിയില്‍ വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ അധ്യക്ഷ്യത വഹിച്ചു.

കൃഷി ഓഫീസര്‍ അശ്വിനി ടി എന്‍ വിശദീകരണം നടത്തി. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീനിലയം വിജയന്‍ മാസ്റ്റര്‍, കെ.കെ കുഞ്ഞിരാമന്‍, കുഞ്ഞോത്ത് ഗംഗാധരന്‍, ഇസ്മായില്‍ കമ്മന, കൊളക്കണ്ടി ബാബു, കൃഷി അസിസ്റ്റന്റ് സ്‌നേഹ സി.എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കാര്‍ഷിക കര്‍മ്മസേന സെക്രട്ടറി വി കുഞ്ഞിരാമന്‍ കിടാവ് സ്വാഗതവും സൂപ്പര്‍വൈസര്‍ സരിത നന്ദി പറഞ്ഞു.