മേപ്പയ്യൂരില്‍ ഒക്ടോബര്‍ ഏഴിന് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്: പതിനെട്ട് വയസിന് മുകളിലുള്ള ആദ്യഡോസ് എടുക്കാത്ത മുഴുവന്‍പേരും പങ്കെടുക്കണമെന്ന് നിര്‍ദേശം


മേപ്പയ്യൂര്‍: പതിനെട്ടു വയസിന് മുകളില്‍ പ്രായമുളള ആദ്യ ഡോസ് എടുക്കാത്ത മുഴുവനാളുകള്‍ക്കുമായി മേപ്പയ്യൂരില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്. ഒക്ടോബര്‍ ഏഴ് വ്യാഴാഴ്ച മേപ്പയ്യൂര്‍ ഹൈസ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

രാവിലെ ഒമ്പതു മുതല്‍ 12.30 വരെ ക്യാമ്പ് തുടരും. ഇതുവരെ വാക്‌സിനെടുക്കാത്ത മുഴുവന്‍ ആളുകള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.