മേപ്പയ്യൂരില്‍ ആശ്വാസം; പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ 188, വാര്‍ഡ് അടിസ്ഥാനത്തിലുള്ള കൊവിഡ് കണക്കുകള്‍ ഇങ്ങനെ


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ആശ്വാസമായി കൊവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍ 188 പേരാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. മുന്നൂറിന് മുകളില്‍ നിന്നാണ് പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 188 ലേക്ക് താഴ്ന്നത്. പതിനേഴ് വാര്‍ഡുള്ള മേപ്പയ്യൂരില്‍ നിലവില്‍ രണ്ട് വാര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് നാല് ആയിരുന്നു.

തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് വാര്‍ഡ് നാല് എടത്തില്‍മുക്ക് കണ്ടെയിന്‍മെന്റ് സോണായി തുടരുന്നത്. കൊവിഡ് കേസുകള്‍ കൂയിയതിനെ തുടര്‍ന്നാണ് പതിമൂന്നാം വാര്‍ഡായ മരുതേരിപ്പറമ്പ് കണ്ടെയിന്‍മെന്റ് സോണായി മാറിയത്. കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് മടത്തുംഭാഗം (5), ചങ്ങരംവള്ളി (6), കൊഴുക്കല്ലൂര്‍ (9) എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോമുകളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

മേപ്പയ്യൂരില്‍ കൊവിഡ് കേസുകള്‍ 150ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. നിലവില്‍ 188 പേരാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. 13 ാം വാര്‍ഡായ മരുതേരിപ്പറമ്പിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. രണ്ടാമത് ആറാം വാര്‍ഡാണ്.

കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളും കൊവിഡ് രോഗികളുടെ എണ്ണവും

എടത്തില്‍മുക്ക് (4) 16
മരുതേരിപ്പറമ്പ് (13) 27