മേപ്പയ്യൂരില്‍ അറുപതടി താഴ്ചയുള്ള കിണറ്റില്‍വീണ മുട്ടനാടിന് രക്ഷകരായി അഗ്‌നിരക്ഷാസേന; രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം
മേപ്പയ്യൂര്‍: അറുപതിട താഴ്ചയുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മേയാനായി കെട്ടിയ ആടിനെ അഴിച്ചുകൊണ്ടുവരുന്നതിനിടെ അത് ഓടുകയും കിണറ്റില്‍ വീഴുകയുമായിരുന്നു.
മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍ പുത്തപ്പട്ടയില്‍ ബാലകൃഷ്ണന്റെ വീട്ടിലെ ഉദ്ദേശം അറുപതടി താഴ്ചയുള്ള കിണറ്റിലാണ് രണ്ട് വയസ് പ്രായമുള്ള ആട് വീണത്. കിണറിന് മുകളില്‍ പഴയൊരു വലയുണ്ടായിരുന്നു. ഇതിലേക്ക് വീണ ആട് പതിയെയാണ് കിണറ്റില്‍ വീണതെന്നതിനാല്‍ ആടിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. കിണറ്റില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളവുമുണ്ടായിരുന്നു.
പേരാമ്പ്ര അഗ്നിരക്ഷാസേനയിലെ ജീവനക്കാരെത്തി ഒരാള്‍ കിണറ്റില്‍ ഇറങ്ങി നെറ്റ് ഉപയോഗിച്ച് ആടിനെ കിണറ്റില്‍ നിന്നും കയറ്റുകയായിരുന്നു. അഗ്‌നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫിസ്സര്‍ സി. പി. ഗിരീശന്റെയും സീനിയര്‍ ഫയര്‍ ഓഫീസര്‍ പി. സി. പ്രേമന്റെയും നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ ധീരജ് ലാല്‍ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി. വി. കെ. നൗഷാദ്, എ. ഷിജിത്ത്, വി. കെ. ഷൈജു, എ. സി. അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
വീഡിയോ കാണാം:
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.