മേപ്പയ്യൂരിലെ വിളയാട്ടൂര്‍ നടുക്കണ്ടി ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികദീപ സമര്‍പ്പണം നടത്തുന്നു


മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ വിളയാട്ടൂര്‍ നടുക്കണ്ടി ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികദീപ സമര്‍പ്പണം നടക്കും. നവംബര്‍ 19 ന് നടക്കുന്ന തൃക്കാര്‍ത്തികദീപ സമര്‍പ്പണ ദിവസം രാത്രി ക്ഷേത്രത്തില്‍ വസൂരി മാലാ ഭഗവതി വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

തൃക്കാര്‍ത്തികദീപ സമര്‍പ്പണത്തിന്റെ വഴിപാടിന് നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്. പ്രസ്തുത ദിവസം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രസന്നിധിയും പരിസരവും മണ്‍ചിരാതുകളാലും മറ്റ് ദീപാലങ്കാരങ്ങളാലും മനോഹരമാവും.