മേപ്പയ്യൂരിലെ പുത്തലത്തു കണ്ടി കോമമ്പത്ത് താഴക്കുനി കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്നില്‍ പണി പൂര്‍ത്തീകരിച്ച പുത്തലത്തു കണ്ടി കോമമ്പത്ത് താഴക്കുനി കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചു. കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടാനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

പഞ്ചായത്തംഗം ദീപ കേളോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിന് എന്‍.കെ ചന്ദ്രന്‍, പി.കെ പ്രകാശന്‍, കെ.കെ ചന്തു, സന്തോഷ് കോമമ്പത്ത്,
അജിത, ഷീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചും സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ കുഞ്ഞിക്കണ്ണന്‍ സ്വാഗതവും
രജീഷ് പുതിയെടുത്ത് നന്ദിയും പറഞ്ഞു.