മേപ്പയ്യൂരിലെ ചാലില്‍ മുക്ക്-കോങ്കോട്ട് മുക്ക് റോഡ് യാഥാര്‍ത്ഥ്യമായി; ഉദ്ഘാടനം നിര്‍വ്വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ .ടി.രാജന്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലില്‍ മുക്ക്-കോങ്കോട്ട് മുക്ക് റോഡ് യാഥാര്‍ത്ഥ്യമായി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്തറോഡിന്റ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ .ടി.രാജന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആശംസകളര്‍പ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി.രമ്യ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന , കെ.ദാമോദരന്‍, ആര്‍.ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ.കുഞ്ഞിരാമന്‍ സ്വാഗതവും ചാലില്‍ ശ്രീധരന്‍ നന്ദിയും പറഞ്ഞു.