മേപ്പയ്യൂരിലെ ക്ഷേത്രത്തിലും കടയിലും മോഷണം ശ്രമം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണില്‍ വിവിധയിടങ്ങളില്‍ മോഷണശ്രമം. മങ്ങാട്ടുമ്മല്‍ ശ്രീ പരദേവതാക്ഷേത്ര ഭണ്ഡാരത്തിലും കെ.എം.ആര്‍. ട്രേഡിങ് മലഞ്ചരക്ക് കടയിലുമായാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചിട്ടുണ്ടെങ്കിലും പണം നഷ്ടമായിട്ടില്ല. മലഞ്ചരക്ക് കടയില്‍നിന്ന് ഏകദേശം പതിനായിരം രൂപയുടെ കൊട്ടടയ്ക്കയും മേശയില്‍ സൂക്ഷിച്ച 3000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

മേപ്പയ്യൂര്‍ ടൗണില്‍ പോലീസ് രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു .പ്രസിഡന്റ് ഷംസുദ്ദീന്‍ കമ്മന, സെക്രട്ടറി രാജന്‍ ഒതയോത്ത്, ദിവാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.