മേപ്പയ്യൂരിലെ കുഴിച്ചാലില്‍ മുക്ക് – ഉണ്ണിക്കാട് കുന്ന് റോഡ് ഗതാഗത്തിനായി തുറന്നു; ഉദ്ഘാടനം നിര്‍വ്വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കുഴിച്ചാലില്‍ മുക്ക് – ഉണ്ണിക്കാട് കുന്ന് റോഡ് ഗതാഗത്തിനായി തുറന്നു കൊടുത്തു. മേപ്പയൂര്‍ പഞ്ചായത്തിലെ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രീറ്റ് റോഡ് നിര്‍മ്മിച്ചത്. റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് നിര്‍വ്വഹിച്ചു.
മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് മഞ്ഞക്കുളം നാരായണന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ ബാബു കെ.കെ, മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് എന്‍ജിനിയര്‍ അഞ്ചു കെ.സി, നിമ്മി കെ.എം, ഹരിദാസ് വി.പി, രാഗേഷ് കെ.എന്‍ എന്നിവര്‍ സംസാരിച്ചു