മേപ്പയ്യൂരിലെ കുട്ടമ്പാറോല്മുക്ക്-മീത്തലെ കുന്നത്ത് കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂര്‍: കുട്ടമ്പാറോല്മുക്ക് – മീത്തലെ കുന്നത്ത് കോണ്‍ക്രീറ്റ് റോഡ് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നിലയം വിജയന് അധ്യക്ഷനായിരുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഈ റോഡിന് 457000 രൂപ ചെലവായി. 172 മീറ്റര്‍ വരുന്ന ഈ റോഡ് പൂര്‍ത്തിയായതോടെ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡായ മഠത്തുംഭാഗത്തെ പത്തോളം കുടുംബങ്ങള്‍ക്ക് യാത്രാദുരിതത്തിന് പരിഹാരമാവുകയാണ്.
ആന്തേരി കമല, ഗോപാലകൃഷ്ണന് ആന്തേരി, ജിതിന് സത്യന്, കെ.പി.ഇബ്രായി, പി.കെ ശങ്കരന്, എം.കെ. കണാരന്, കുന്നത്ത് കെ.ശ്രീധരന്. സി.എം അശോകന് സംസാരിച്ചു.