മേപ്പയ്യൂരിന്റെ അഭിമാനമായ ഡോ:ജാസിം കുഞ്ഞോത്തിനെ ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റി അനുമോദിച്ചു


മേപ്പയ്യൂര്‍: എം.ബി.ബി.എസ് പരീക്ഷയില്‍ മികച്ച വിജയം നേടി മേപ്പയ്യൂരിന്റെ അഭിമാനമായ ഡോ:ജാസിം കുഞ്ഞോത്തിനെ ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ക്യു.സി.എം.സി പ്രസിഡന്റ് മുഹമ്മദ് ചാവട്ട് മൊമെന്റോ നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചാവട്ട് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.

മഹല്ല് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ സി.ഇ അഷറഫ് മാസ്റ്റര്‍, ഖത്തര്‍ കമ്മിറ്റി പ്രതിനിധി എ.എം അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.അബ്ദുള്ള നന്ദിയും പറഞ്ഞു.