മേപ്പയൂര്‍ പഞ്ചായത്ത് സി കാറ്റഗറിയില്‍; ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്നിവ പരിശോധിക്കാം


പേരാമ്പ്ര: ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ എ കാറ്റഗറിയിലും, അഞ്ച് മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും 10 മുതല്‍ 15 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും ഉള്‍പ്പെടുത്തി. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡി യില്‍ ആയിരിക്കും. ഈ അടിസ്ഥാനത്തിലാണ് ഇളവുകളെ തരംതിരിച്ചിരിക്കുന്നത്.

പേരാമ്പ്ര മേഖലയിലെ മേപ്പയൂര്‍ പഞ്ചായത്ത് സി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. അതായത് പ്രദേശത്തെ ശരാശരി ടിപിആര്‍ നിരക്ക് 10നും 15 നും ഇടയിലാണ്. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ വില്പന നടത്തുന്ന കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാം. മറ്റ് കടകള്‍ക്ക് വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും, റസ്‌റ്റോറന്‌റുകളിലും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പാര്‍സല്‍, ഹോം ഡെലിവറി സര്‍വീസ് എന്നിവക്ക് മാത്രം അനുമതി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേപ്പയൂര്‍ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.