മേപ്പയൂരില്‍ അധ്യാപക ദമ്പതികള്‍ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍


മേപ്പയൂര്‍: മേപ്പയൂരില്‍ അധ്യാപക ദമ്പതികള്‍ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍. പ്രശാന്തിയില്‍ കെ.കെ.ബാലകൃഷ്ണന്‍ (72) ഭാര്യ കുഞ്ഞിമാത (67) എന്നിവരെയാണ് വീടിനടുത്ത് വിറക് പുരയില്‍
തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചിങ്ങപുരം സി.കെ.ജി. ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു. ഭാര്യ ഇരിങ്ങത്ത് യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ്.
അഭിലാഷ് (അധ്യാപകന്‍ കന്നൂര്‍ യു.പി.സ്‌കൂള്‍), അഖിലേഷ് എന്നിവര്‍ മക്കളാണ്. രമ്യ (അധ്യാപിക മേപ്പയൂര്‍ എല്‍.പി.സ്‌കൂള്‍) മരുമകളാണ്. കുഞ്ഞിക്കണാരന്‍, കുഞ്ഞിക്കണ്ണന്‍, കാര്‍ത്ത്യായനി, പരേതരായ ശ്രീധരന്‍, രാഘവന്‍, മാധവി എന്നിവരാണ് ബാലകൃഷ്ണന്‍ മാസ്റ്റരുടെ സഹോദരങ്ങള്‍. രാജന്‍, സുരേന്ദ്രന്‍, ജാനകി, നാരായണി, രാധ, ശാന്ത, ചന്ദ്രിക, ഗീത എന്നിവരാണ് കുഞ്ഞിമാതയുടെ സഹോദരങ്ങള്‍.