മെയ്ക് ഷിഫ്റ്റ് ഐസിയു സജ്ജീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്


കോഴിക്കോട്: ഐസിയു ബെഡ്, അനുബന്ധ ചികിത്സ എന്നിവയില്‍ വന്നേക്കാവുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞ് മെയ്ക് ഷിഫ്റ്റ് ഐസിയു ആശയത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്. ഐ സി യു വില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന താല്‍ക്കാലിക ഐസിയു സംവിധാനമാണ് മെയ്ക് ഷിഫ്റ്റ് ഐസിയു.

കോവിഡ് തീവ്രവ്യപനം കണക്കിലെടുത്ത് കൂടുതല്‍ മെയ്ക് ഷിഫ്റ്റ് ഐസിയുകള്‍ സ്ഥാപിച്ച് കോവിഡ് രോഗികള്‍ക്ക് സൗകര്യമൊരുക്കുക്കാന്‍ കൂടുതല്‍ ആശുപത്രികളില്‍ മുന്നോട്ടുവരണം എന്നാണ് ആശുപത്രിയുടെ അഭ്യര്‍ത്ഥന. കോവിഡ് രോഗബാധിതര്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ സാധ്യമാക്കാന്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ പരിശ്രമിക്കണമെന്നും അധികൃതര്‍ പറഞ്ഞു.